Today: 27 Feb 2026 GMT   Tell Your Friend
Advertisements
ജര്‍മനിയിലേയ്ക്ക് തൊഴില്‍, പഠന തട്ടിപ്പ് ; ഫ്രോഡ് അലേര്‍ട്ട് വെബിനാര്‍ ശനിയാഴ്ച
ബര്‍ലിന്‍: ജര്‍മ്മനിയിലേയ്ക്ക് തൊഴിലിനായും പഠനത്തിനായും കുടിയേറാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും ഒട്ടനവിയാളുകള്‍ തട്ടിപ്പിനിരയാവുന്ന സാഹചര്യത്തില്‍ ഇതിനെതിരെയുള്ള കൃത്യവും കാലികവുമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബോധവല്‍ക്കരണ സെമിനാര്‍ വെര്‍ച്ച്വല്‍ പ്ളാറ്റ്ഫോമിലൂടെ ഫെബ്രുവരി 28 ന് ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് (ഇന്‍ഡ്യന്‍ സമയം) നടക്കും. തിരുവനന്തപുരത്തെ ജര്‍മന്‍ ഭാഷ പഠിയ്പ്പിയ്ക്കുന്ന ഗൊയ്ഥെ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ നടത്തുന്നത്.

ജര്‍മന്‍ ഫെഡറല്‍ റിപ്പബ്ളിക്കിന്റെ കേരളത്തിലെ ഹോണററി കോണ്‍സുലറും ഗൊയ്ഥെ സെന്റര്‍ ഡയറക്ടറുമായ ഡോ. സെയ്ദ് ഇബ്രാഹിം, ജര്‍മനിയിലെ മാദ്ധ്യമപ്രവര്‍ത്തകനും(മുഖ്യപത്രാധിപര്‍, പ്രവാസിഓണ്‍ലൈന്‍) ലോക കേരളസഭാ അംഗവുമായ ജോസ് കുമ്പിളുവേലില്‍ എന്നിവരാണ് സെമിനാര്‍ നയിക്കുന്നത്.

ജര്‍മ്മനിയില്‍ ഒരു ജീവിതം ആസൂത്രണം ചെയ്യുമ്പോള്‍ കൃത്യമായ വിവരങ്ങളുടെ പ്രാധാന്യത്തെ അഭിസംബോധന ചെയ്യുകയും രാജ്യത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് സംക്ഷിപ്തമായി വിവരിക്കുന്ന ചെറിയ ആമുഖത്തോടെയാണ് (ആദ്യത്തെ 15 മിനിറ്റ്) സെമിനാര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് 10:15 ന് ജര്‍മ്മനിയിലെ ഇന്ത്യക്കാരുമായുള്ള പ്രത്യേകിച്ച് മലയാളി സമൂഹത്തിന്റെ ആനുകാലികമായ സാഹചര്യങ്ങളും തൊഴില്‍, പഠനം തുടങ്ങിയ മേഖലകളിലെ തട്ടിപ്പിന്റെ പുതിയ തലങ്ങളെപ്പറ്റിയുള്ള അനുഭവങ്ങളും, നിരീക്ഷണങ്ങളും ജോസ് കുമ്പിളുവേലില്‍ 30 മിനിറ്റ് വിശദീകരിയ്ക്കും.

തുടര്‍ന്ന് ചോദ്യോത്തരങ്ങള്‍ക്കായി വേദി തുറക്കും. ഷെരീന്‍ ഷിഹാബ് ചോദ്യോത്തര സെഷനില്‍ സഹായിക്കും.ഏവരേയും വെബിനാറിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഗോയ്ഥെ സെന്റര്‍ അറിയിച്ചു.

Link: https://us06web.zoom.us/j/84029898346?pwd=tExIg2xVHgD47aTeyPqrRDGviCfom0.1
Meeting ID: 840 2989 8346 Passcode: 976653
Date: 28.02.2026
Time: 10:00 am
- dated 27 Feb 2026


Comments:
Keywords: Germany - Otta Nottathil - fraud_alert_webinar_germany_goethe_zentrum_28_feb_2026 Germany - Otta Nottathil - fraud_alert_webinar_germany_goethe_zentrum_28_feb_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us